Local News
ഏപ്രില്‍ 24 മുതല്‍ 30 വരെ നടക്കുന്ന ലോക രോഗപ്രതിരോധ വാരാഘോഷത്തില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും

പൊതുജനാരോഗ്യ സംരക്ഷണത്തിലും രോഗം തടയുന്നതിലും വാക്‌സിനേഷന്റെ നിര്‍ണായക പങ്ക് അടയാളപ്പെടുത്തി ഏപ്രില്‍ 24 മുതല്‍ 30 വരെ നടക്കുന്ന ലോക രോഗപ്രതിരോധ വാരാഘോഷത്തില്‍ ഖത്തര്‍
പൊതുജനാരോഗ്യ മന്ത്രാലയവും പങ്കെടുക്കുന്നു.
‘ഓരോ തലമുറയ്ക്കും വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നു’ എന്ന ഈ വര്‍ഷത്തെ ലോക രോഗപ്രതിരോധ വാരത്തിന്റെ പ്രമേയം, വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കുകയും കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയ എല്ലാ വിഭാഗത്തിനും അനുയോജ്യമായ വാക്‌സിന്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും അതുവഴി ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹം സൃഷ്ടിക്കുകയും ലക്ഷ്യമിടുന്നു