Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കാനാഹ്വാനം ചെയ്ത ടേബിള്‍ടോക്ക് ശ്രദ്ധേയമായി

പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കാനാഹ്വാനം ചെയ്ത ടേബിള്‍ടോക്ക് ശ്രദ്ധേയമായി

ദോഹ. ലോക പുസ്തകദിനത്തില്‍ മീഡിയ പ്‌ളസും ഫ്യൂച്ചര്‍ പോയന്റും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ടോക്ക് ശ്രദ്ധേയമായി
നല്ല സുഹൃത്തുക്കളാണ് ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും പ്രയോജനപ്പെടുകയെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത് ജീവിതം മാറ്റിമറിക്കാന്‍ സഹായകമാകുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു ചര്‍ച്ച ഉദ്ഘാടനം ചെയ്തു. എഫ്‌സിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി, ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സിപിഎ ജലീല്‍, കവി ജിപി.കുഞ്ഞബ്ദുല്ല ചാലപ്പുറം, ശ്യാം ദോഹ, റാഫി പാറക്കാട്ടില്‍, സിദ്ദീഖ് ചെറുവല്ലൂര്‍, റഫീഖ് മേച്ചേരി,
സവിത ദീപു, ആയിഷ സൈബൂല്‍, ഷെമിന ഹിഷാം, നജിത പുന്നയൂര്‍ക്കുളം സംസാരിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു

ലോക പുസ്തക ദിനത്തില്‍ ഐ സി സി ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം

ലോക പുസ്തകദിനത്തില്‍ ഐ സി സി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം അംഗങ്ങളുടെ പുസ്തകങ്ങള്‍, ഐസിസിയുടെ പുതിയ സംരംഭമായ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്.

മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി, ജനറല്‍ സെക്രട്ടറി തന്‍സീം കുറ്റ്യാടി, ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര എന്നിവര്‍ സംസാരിച്ചു.

വായനയുടെ ഒരു പുതിയ സംസ്‌കാരത്തിന് ദോഹയില്‍ തുടക്കമാകുകയാണെന്നും, പുസ്തകം വായിക്കാനും ചര്‍ച്ചചെയ്യാനുമായി ഇനി കോഫി ഷോപ്പുകള്‍ തേടി പോകേണ്ടതില്ലെന്നും എ.പി. മണികണ്ഠന്‍ പറഞ്ഞു.
വായനപ്രിയരായ ആളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഉപകാരപ്രദമാകുന്ന തരത്തില്‍ ലൈബ്രറിയും വായനാമുറിയും സജ്ജീകരിച്ച ഐ സി സി നേതൃത്വത്തിന് ഖിയാഫ് ഭാരവാഹികള്‍ അഭിനന്ദനമറിയിച്ചു.

ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് മടിയാരി, മുരളി വാളൂരാന്‍, ജാബിര്‍ റഹ്‌മാന്‍, ഷമിന ഹിഷാം, നെജി പുന്നയൂര്‍കുളം, സ്മിത പൗലോസ്, ശ്രീനാഥ് ശങ്കരന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button