Local News

പി.ടി. യൂനുസിന്റെ ‘ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകള്‍’ എന്ന യാത്രാവിവരണ ഗ്രന്ഥം ദോഹയില്‍ പ്രകാശനം ചെയ്തു

പി.ടി. യൂനുസിന്റെ ‘ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകള്‍’ എന്ന യാത്രാവിവരണ ഗ്രന്ഥം ദോഹയില്‍ പ്രകാശനം ചെയ്തു
ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം അരോമ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡണ്ടിന് കോപ്പി നല്‍കി ഡോ. റഷീദ് പട്ടത്താണ് പ്രകാശനം നിര്‍വഹിച്ചത്.

‘കണ്ണീരുണങ്ങാത്ത ബോസ്നിയ’ ക്കു ശേഷം യൂനിസിന്റെ തൂലികയിലൂടെ വെളിച്ചം കാണുന്ന രണ്ടാമത്തെ ഗ്രന്ഥമാണിത്.
മഹോഹരമായ ഭാഷയില്‍, ശുദ്ധ ദൃശ്യാനുഭവങ്ങളും കാല്‍പനികതയും ചരിത്ര ആഖ്യാനങ്ങളും ഭാഷ്യങ്ങളും മറുഭാഷ്യങ്ങളും ചേര്‍ന്നൊഴുകുന്ന രചനാചാരുത പുസ്തകത്തെ സവിശേഷമാക്കുന്നു.
40 ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, ഇപ്പോഴും സന്ദര്‍ശിക്കുന്ന കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ യൂനുസ് ഖത്തറില്‍ എഞ്ചിനീയറാണ്