Breaking News
മെയ് 1 ന് ദോഹ സര്‍വീസ് പുനരാരംഭിക്കുന്ന വിദേശ വിമാനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സും

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ന് പുറത്തിറക്കിയ അപ്‌ഡേറ്റിലാണ് ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സും സ്ഥാനം പിടിച്ചത്.
കഴിഞ്ഞ ആഴ്ച തന്നെ ഇത് സംബന്ധിച്ച വാര്‍ത്തകളുണ്ടാവുകയും ഓണ്‍ലൈനില്‍ ടിക്കറ്റ് വില്‍പന തകൃതിയില്‍ നടക്കുകയും ചെയ്തിരുന്നെങ്കിലും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടാവാത്തത് യാത്രക്കാരെ ആശങ്കാകുലരാക്കിയിരുന്നു.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്.


