Breaking News
2026 മെയ് മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ‘ഹാല സമ്മര്‍’ കാമ്പെയ്നുമായി വിസിറ്റ് ഖത്തര്‍

കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, ദമ്പതികള്‍, സാഹസികത തേടുന്നവര്‍ എന്നിവര്‍ക്കായി രൂപകല്‍പ്പന ചെയ്ത അനുഭവങ്ങളുടെ വൈവിധ്യമാര്‍ന്ന പരിപാടികളുണ്ടാകും. ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍, ‘മൈന്‍ക്രാഫ്റ്റ് വേള്‍ഡ്’, ‘കളര്‍വേഴ്സ്’, ‘ഫോണ്ടാന സര്‍ക്കസ്’, സ്നീക്കര്‍ കോണ്‍ തുടങ്ങിയവ പരിപാടികളില്‍ ചിലതാണ് . സെപ്റ്റംബര്‍ 10 ന് ജോണ്‍ ലെജന്‍ഡ് അവതരിപ്പിക്കുന്ന ഒരു സംഗീതകച്ചേരി ഉള്‍പ്പെടെയുള്ള നിരവധി സംഗീതകച്ചേരികളും പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. ദോഹ ഫെസ്റ്റിവല്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍, വില്ലാജിയോ, പ്ലേസ് വെന്‍ഡോം, ലാന്‍ഡ്മാര്‍ക്ക്, ദോഹ മാള്‍, അല്‍ ഹസം, തവാര്‍ മാള്‍, ഹയാത്ത് പ്ലാസ, സിറ്റി സെന്റര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളിലുടനീളം സന്ദര്‍ശകര്‍ക്ക് തത്സമയ പ്രകടനങ്ങള്‍, ആക്ടിവേഷനുകള്‍, കഥാപാത്രങ്ങളുടെ അവതരണങ്ങള്‍ എന്നിവ ആസ്വദിക്കാം.




