Breaking News
എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ,ഇന്‍ഡിഗോ വിമാനങ്ങള്‍ ദോഹ സര്‍വീസ് പുനരാരംഭിച്ചു

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ,ഇന്‍ഡിഗോ വിമാനങ്ങള്‍ ദോഹ സര്‍വീസ് പുനരാരംഭിച്ചു
62 ദിവസത്തെ ഇടവേളക്ക് ശേഷം എയര്‍ ഇന്ത്യാ, ഇന്‍ഡിഗോ വിമാനങ്ങള്‍ ദോഹ സര്‍വീസ് പുനരാരംഭിച്ചു . ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പ്രകാരം കോഴിക്കോട് നിന്നുള്ളഎയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ഐസി 375 നമ്പര്‍ വിമാനം ഉച്ചക്ക് 12.35 നാണ് ദോഹയിലെത്തിയത്. 1.20 ന് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
ഇന്‍ഡിഗോയുടെ 6 ഇ 1315 നമ്പര്‍ വിമാനം വൈകുന്നേരം 5.35 ന് ദോഹയിലെത്തി. കൊച്ചിയില്‍ നിന്നുള്ള വിമാനം 6.15 നും ഡല്‍ഹിയില്‍ നിന്നുള്ള വിമാനം 6.27 നും ദോഹയിലിറങ്ങി


