Local News

ലേബര്‍ ഡേ വെല്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ച് ന്യൂ ഗുഡ് വില്‍ കാര്‍ഗോയും റോക്കാ പവര്‍ ജിമ്മും

ന്യൂ ഗുഡ് വില്‍ കാര്‍ഗോയും റോക്കാ പവര്‍ ജിംയും സംയുക്തമായി തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ”ലേബര്‍ ഡേ വെല്‍നെസ് പ്രോഗ്രാം” സംഘടിപ്പിച്ചു.
ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ ജീവനക്കാരില്‍ വലിയ ആവേശം സൃഷ്ടിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.
ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബൂവും ജനറല്‍ മാനേജര്‍ നിഖില്‍ നസീറും പരിപാടിക്ക് നേതൃത്വം നല്‍കി.
ന്യൂ ഗുഡ് വില്‍ കാര്‍ഗോയും റോക്കാ പവര്‍ ജിമ്മും ചേര്‍ന്ന് ഇനിയും കൂടുതല്‍ വെല്‍നെസ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.