Breaking News

ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ച് അയ് ലിന്‍ എബ്ര ഫാത്തിമ

ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ച് അയ്ലിന്‍ എബ്ര ഫാത്തിമ

ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ കുട്ടികളുടെ വിഭാഗമായ ‘Most Stair Steps Climbed By A Toddler’ എന്ന കാറ്റഗറിയില്‍ 166 സ്റ്റെപ്പുകള്‍ കയറിയാണ് ഈ കൊച്ചുമിടുക്കി ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിലും ഇടം നേടി തന്റെ കഴിവ് തെളിയിച്ച ഈ അഭിമാനതാരം, കോഴിക്കോട് നൂറാംതോട് സ്വദേശികളായ റാമിസ് സലാം സിഫാന ദമ്പതികളുടെ മകളാണ്. വെറും 2 വയസ്സും 5 മാസവും 20 ദിവസവും പ്രായമുള്ളപ്പോളാണ് ഈ നേട്ടം.
ഇപ്പോള്‍ കുടുംബസമേതം ഖത്തറില്‍ താമസിക്കുന്ന അയ്ലിന്റെ ഈ നേട്ടം നാടിനും കുടുംബത്തിനും വലിയ അഭിമാനമാണ്