Breaking News

അമ്പത്തിനാലാമത് അമീരീ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പ്പനയാരംഭിച്ചു, ആദ്യ മണിക്കൂറില്‍ തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കിയത് നിരവധി പേര്‍

ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആവശേപൂര്‍വം കാത്തിരിക്കുന്ന
അമ്പത്തിനാലാമത് അമീരീ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പ്പനയാരംഭിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വില്‍പ്പനയാരംഭിച്ചത്. ആദ്യ മണിക്കൂറില്‍ തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കിയത് നിരവധി പേരെന്ന് റിപ്പോര്‍ട്ട്.
മെയ് 9 ന് വൈകുന്നേരം 5:30 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് അമീരി കപ്പ് നടക്കുക.
10,30,50 റിയാല്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലുള്ള ടിക്കറ്റുകളാണുള്ളത്