Local News

ക്യു ട്രാക്ക് കലാകുടുംബം ‘സല്ലാപസരിഗമ’ മെയ് 7 വ്യാഴാഴ്ച

പ്രവാസികള്‍ക്കിടയിലെ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ക്യു ട്രാക്ക് കലാകുടുംബം സംഘടിപ്പിക്കുന്ന ‘സല്ലാപസരിഗമ’ സംഗീതവിരുന്ന് മെയ് 7 വ്യാഴാഴ്ച ഗള്‍ഫ് സിനിമയ്ക്ക് സമീപമുള്ള ഐ ബാക്ക് റെസ്റ്റോറന്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വൈകുന്നേരം 6മണിമുതല്‍ ആരംഭിക്കുന്ന ഗാനമേളയില്‍ ജി സി സി യിലെ പ്രമുഖ ഗായകന്‍ റിയാസ് കരിയാട്
മുഖ്യാഥിതിയായിരിക്കും.ശര്‍ബീന കാലിക്കറ്റ്, റിയാസ് തൃശൂര്‍,ഇ. വി റഹിം,
ഷഫീക് മാളിയേക്കല്‍ തുടങ്ങിയവര്‍ ഗാനവിരുന്നൊരുക്കും

2025 ജൂലയ് 11ന് രൂപീകരിച്ച സംഘടനയുടെ പതിനഞ്ചാമത് പ്രോഗ്രാമാണ് മെയ് 7ന് നടക്കുന്നത്.ഓള്‍ഡ്
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഥമ പരിപാടിയില്‍ 60 ല്‍ പരം ഗായകരാണ് പാടിയത്. അംഗങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ക്യു ട്രാക്ക് ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി വാരാന്ത്യങ്ങളില്‍ സംഗീതനിശകള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. നാട്ടിലെ പ്രമുഖരായ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവേശന പാസുകളില്ലാതെ സൗജന്യമായി സ്റ്റേജ് ഷോ ആസൂത്രണം ചെയ്തുവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

കറി ലീവ്‌സ് റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്യു ട്രാക്ക് പ്രസിഡന്റ് ഇ വി റഹീം, ജനറല്‍ സെക്രട്ടറി സമീര്‍ സൂപ്പി ബി എം, ഉപദേശക സമിതി ചെയര്‍മാന്‍ അഹമ്മദ് കുട്ടി, ഗായിക ശര്‍ബീന കാലിക്കറ്റ്, അജിനാസ് കായക്കൊടി എന്നിവര്‍ പങ്കെടുത്തു.