Local News

പള്ളി മുറ്റത്ത് താള ലയങ്ങള്‍ പെയ്തിറങ്ങി ; ചെണ്ട മേളത്തില്‍ ക്‌നാനായ സഭയുടെ കയ്യൊപ്പ്

പള്ളി മുറ്റത്ത് താള ലയങ്ങള്‍ പെയ്തിറങ്ങി ; ചെണ്ട മേളത്തില്‍ ക്‌നാനായ സഭയുടെ കയ്യൊപ്പ്

ഫാദര്‍ അജു കെ ജോസഫും ജിജി കൊണ്ടോട്ടിയും ജിജോ കളത്തിലും കൊട്ടി കയറിയപ്പോള്‍ പള്ളിമുറ്റം താള ലയ മേളത്തില്‍ അലിഞ്ഞൊ ന്നായി.
പഞ്ചാരി മേളം 3, 4 5 കാലങ്ങളില്‍ നിറഞ്ഞ് കൊട്ടിയപ്പോള്‍ മേള പ്രേമികള്‍ക്ക് അത് നവ്യാനുഭവമായി. 90 കളില്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളിലെ നിറ സാന്നിദ്ധ്യം മഹേഷ് വി കൃഷ്ണന്‍ പരിശീലിപ്പിച്ചവരായിരുന്നു മേളത്തില്‍ അരങ്ങേറിയത്.
ഖത്തറിലെ ക്‌നാനായ സഭ നേതൃത്വതില്‍ മേളം ദോഹയുടെ ചെണ്ട കലാകാരന്മാരാ ഗോപിനാഥ് മേനോന്‍, ശ്യാം മാരാര്‍ നീലേശ്വരം, വിനോദ് പൊളത്ത്, സിബി തുടങ്ങിയവര്‍ അരങ്ങേറ്റത്തിന് നേതൃത്വം നല്‍കി.