Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് ബാധിച്ചത് 169 പേര്‍ക്ക് മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ ; ഖത്തറില്‍ ഇന്ന് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് ബാധിച്ചത് 169 പേര്‍ക്ക് മാത്രം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11365 പരിശോധനകളില്‍ 91 യാത്രക്കാര്‍ക്കകം 260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 169 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിലായിരുന്ന 37, 61 വയസ്സ് പ്രായമുള്ള 2 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 526 ആയി.

557 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 6094 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 378 ആയി. 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 208 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button