ഖത്തര്‍ നാഷണല്‍ ടേബിള്‍ ടെന്നീസ്, സ്വിമ്മിംഗ് ടീമുകളെ ശൈഖ് ജൗആന്‍ ആദരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ. ജോര്‍ഡാനില്‍ സമാപിച്ച അറബ് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നാഷണല്‍ ടേബിള്‍ ടെന്നീസ് ടീമിനേയും കഴിഞ്ഞ മാസം ദോഹയില്‍ സമാപിച്ച ഇരപത്തെട്ടാമത് ജി.സി.സി അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മികവ് തെളിയിച്ച നാഷണല്‍ സ്വിമ്മിംഗ് ടീമിനേയും ഖത്തര്‍ ഒളിംപിക് കമ്മറ്റി പ്രസിഡണ്ട് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ ഥാനി ആദരിച്ചു.
ഖത്തര്‍ ഒളിംപിക് കമ്മറ്റി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ ബുഅനയിന്‍, ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡണ്ട് ഖലീല്‍ അല്‍ മുഹന്നദി, സ്വിമ്മിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് ഖലീല്‍ അല്‍ ജാബിര്‍, ഖത്തര്‍ ഒളിംപിക് കമ്മറ്റി തലവന്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.