ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഇന്ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യയമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഇന്ന് ( വ്യാഴം) നടക്കും.
ഉച്ചയ്ക്ക് ശേഷം 3 മണിക്ക്, ഇന്ത്യന്‍ അംബാസ്സിഡര്‍ ഓണ്‍ലൈന്‍ വഴിയാണ് ഓപണ്‍ ഹൗസ് നടത്തുക.
ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു

Comments are closed.