ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീറും സംഘവും റിയാദിലേക്ക് പുറപ്പെട്ടു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സൗദി തലസ്ഥാനമായ റിയാദിലെ പൈതൃക ഭൂമിയായ അല്‍ ഉലയില്‍ ഇന്ന് നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) നാല്‍പത്തൊന്നാം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീറും സംഘവും റിയാദിലേക്ക് പുറപ്പെട്ടു
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയെ ഖത്തറിന്റെ ഔദ്യോഗിക സംഘം അനുഗമിക്കുന്നുണ്ട്.
ഖത്തറും സൗദിയും തമ്മിലുള്ള ഉപരോധം അവസാനിപ്പിച്ച്് അതിര്‍ത്തികള്‍ തുറന്ന ശേഷം നടക്കുന്ന ഉച്ചകോടിക്ക് വമ്പിച്ച പ്രാധാന്യമുണ്ട്.

Comments are closed.