Breaking News

ഖത്തറില്‍ സൗദി എംബസി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മൂന്നര വര്‍ഷത്തിലേറെയായി ഖത്തറുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ഗള്‍ഫ് നേതാക്കള്‍ ജനുവരി 5 ന് ഒപ്പുവച്ച അല്‍-ഉല കരാറിനെത്തുടര്‍ന്ന് ഖത്തറിലെ സൗദി എംബസി ഉടന്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സൗദി വിദേശ കാര്യ മന്ത്രി സൂചിപ്പിച്ചു.

ഖത്തര്‍ എയര്‍വേയ്സും സൗദിയ എയര്‍ലൈന്‍സും ഇരു രാജ്യങ്ങളും തമ്മില്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചു കഴിഞ്ഞു.. അബു സംറ കര അതിര്‍ത്തിയും തുറന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമ്പൂര്‍ണ നയതന്ത്ര ബന്ധം പുനരാരംഭിക്കുമെന്നും സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

Comments are closed.