ഖത്തറില്‍ 60 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ പുരോഗമിക്കുന്നു. ഇന്നുമുതല്‍ 60 വയസിന് മീതെയുള്ളവര്‍ക്കൊക്കെ വാക്‌സിനേഷന് പൊതുജനാരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ 70 വയസ്സുള്ളവര്‍ , ആരോഗ്യ മുന്‍ പ്രവര്‍ത്തകര്‍, വിട്ടുമാറാത്ത രോഗികള്‍ മുതലായവര്‍ക്കാണ്് വാക്‌സിന്‍ നല്‍കിയിരുന്നത്. പിന്നീടത് 65 വയസാക്കി കുറച്ചു. അതാണ് ഇപ്പോള്‍ 60 വയസ്സാക്കിയത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ 27 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടോ ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

Comments are closed.