Breaking News

ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്, രണ്ട് മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 157 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ

കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 10502 പരിശോധനയില്‍ 191 സമ്പര്‍ക്ക കേസുകളും 36 യാത്രക്കാരുമടക്കം 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 157 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3241 ആയി ഉയര്‍ന്നു

ചികില്‍സയിലായിരുന്ന 85, 64 വയസ് പ്രായമുള്ള രണ്ട് പേര്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 248 ആയി . 324 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതില്‍ 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്

Comments are closed.