അല്‍ ഖോര്‍ കാര്‍ണിവലിന് അല്‍ ബെയ്ത് സ്റ്റേഡിയം പാര്‍ക്കില്‍ വ്യാഴായ്ച തുടക്കമാകും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ ഖോര്‍ കാര്‍ണിവലിന് അല്‍ ബെയ്ത് സ്റ്റേഡിയം പാര്‍ക്കില്‍ വ്യാഴായ്ച തുടക്കമാകും. ഫെബ്രുവരി 7 വരെ നീണ്ടുനില്‍ക്കുന്ന വിനോദ വാണിജ്യമേളയാണിത്. ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് കാര്‍ണിവലിന്റെ സമയം.
ആകര്‍ഷകമായ റൈഡുകള്‍, വിവിധ തരം സാംസ്‌കാരിക പരിപാടികള്‍, കുടുംബസമേതമുള്ള ഷോപ്പിങ് എന്നിവയ്ക്ക് പുറമെ കലാസാംസ്‌കാരിക പ്രകടനങ്ങളും വിഷ്വല്‍ ഡിസ്പ്ലേകളും അല്‍ ഖോര്‍ കാര്‍ണിവലിനെ സവിശേഷമാക്കും.
രുചി വൈവിധ്യങ്ങളാല്‍ സമൃദ്ധമായ ഭക്ഷണശാലകളും ഫുഡ് കൗണ്ടറുകളും കാര്‍ണിവലിനെ സവിശേഷമാക്കും.

Comments are closed.