യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് ബാധകമാവില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നു് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് ബാധകമാവില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി . പ്രായവും ആരോഗ്യ സാഹചര്യങ്ങളും അടിസ്ഥാനമാക്കി 2021 ജനുവരി 24 ഞായറാഴ്ച മുതല്‍ ഹോം ക്വാറന്റൈന്‍ മതിയാകുന്നവരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ വിശദീകരണമായാണ് പുതിയ കുറിപ്പ് .
യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മന്ത്രാലയം നിശ്ചയിച്ച ഹോട്ടലുകളില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു

Comments are closed.