ഫ്‌ളൈ ദുബൈ ദോഹ സര്‍വീസ് ജനുവരി 26 മുതല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ദുബൈയുടെ ബഡ്ജറ്റ് വിമാനമായ ഫ്‌ളൈ ദുബൈ ദോഹ സര്‍വീസ് ജനുവരി 26 മുതല്‍ ആരംഭിക്കും. ദുബൈയില്‍ നിന്നും നിത്യവും രണ്ട് സര്‍വീസുകളാണണുണ്ടാവുക.
ഫ്‌ളൈ ദുബൈയുടെ എഫ്‌സെഡ് 001 എയര്‍ക്രാഫ്റ്റ് (ബി 737-800) വിമാനം ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ് ടെര്‍മിനല്‍ 2 ല്‍ നിന്നും യുഎഇ സമയം രാവിലെ 8:45 ന് പുറപ്പെട്ട് ഖത്തര്‍ സമയം രാവിലെ 9:00 ന് ദോഹയിലെത്തും. യാത്ര ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കും.
ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള രണ്ടാമത്തെ വിമാനം യുഎഇ സമയം രാത്രി 7:45 ന് പുറപ്പെട്ട് ഖത്തര്‍ സമയം രാത്രി 8 മണിക്ക് ദോഹയിലെത്തും.
ജനുവരി 18 ന് എയര്‍ അറേബ്യ ഷാര്‍ജയ്ക്കും ദോഹയ്ക്കും ഇടയില്‍ ദിവസേന വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. ഖത്തര്‍ എയര്‍വേയ്‌സ് ജനുവരി 27 മുതല്‍ ദുബൈ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്

Comments are closed.