ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ അടുത്തയാഴ്ച തുറക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് കാരണം അടച്ചിരുന്ന ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ അടുത്തയാഴ്ച തുറക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളെ കേന്ദ്രീകരിച്ച് നടത്തുന്ന 47 ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളാണ് തുറ്ക്കാനൊരുങ്ങുന്നത്. പെണ്‍ കുട്ടികള്‍ക്ക്് മാത്രമായുള്ള 22 കേന്ദ്രങ്ങളും ഇതിലുള്‍പ്പെടും.
ഔഖാഫ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന 21 സ്വകാര്യ കേന്ദ്രങ്ങളും അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനപുനരാരംഭിക്കും.

Comments are closed.