ഖത്തറില്‍ കോവിഡ് രോഗികള്‍ നാലായിരത്തോടടുക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു. ചികില്‍സയിലുള്ള രോഗികള്‍ നാലായിരത്തോടടുക്കുന്നു
കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 12515 പരിശോധനകളില്‍ 33യാത്രക്കാരടക്കം 247 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 118 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3913 ആയി ഉയര്‍ന്നു.
370 പേരാണ് ആശുപത്രികളിലുള്ളത്. അതില്‍ 36 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്
