ഖത്തര്‍ കായിക ദിനാഘോഷം ഹെല്‍ത്ത് കെയര്‍ പ്രോട്ടോകോളുമായി സംഘാടക സമിതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കായിക ദിനാഘോഷത്തിന് ഹെല്‍ത്ത് കെയര്‍ പ്രോട്ടോകോളുമായി സംഘാടക സമിതി . രാജ്യം ദേശീയ കായിക ദിനാഘോഷത്തിന് തയ്യാറാകവേ കണിശമായ ഹെല്‍ത്ത് കെയര്‍ പ്രോട്ടോകോളുമായി സംഘാടക സമിതി രംഗത്തെത്തി . കായിക ദിന സംഘാടക സമിതിയും പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുഴുവന്‍ കായിക ദിന പരിപാടികളും ഔട്ട് ഡോറായി നടത്തണമെന്നതാണണ് ആദ്യ നിര്‍ദേശം. പരിശീലനമടക്കം യാതൊരു വിധ ഇന്‍ഡോര്‍ പരിപാടികളും അനുവദിക്കില്ല. ഔട്ട് ഡോറില്‍ മൊത്തം ശേഷിയുടെ മുപ്പത് ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ എന്നും നിര്‍ദേശമുണ്ട്
കായിക ദിന പരിപാടിയില്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്ന ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിവയില്‍ പങ്കെടുക്കുന്നവര്‍ പി.സി. ആര്‍. ടെസ്റ്റ് നടത്തിയ ശേഷമേ മല്‍സരത്തില്‍ പങ്കെടുക്കാവൂ. എന്നാല്‍ അകലം പാലിക്കുന്ന മാരത്തോണ്‍, നടത്തം, സൈക്കിളിംഗ്, മറൈന്‍ സ്‌പോര്‍ട്‌സുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ പി. സി. ആര്‍. ടെസ്റ്റ് നടത്തണമെന്നില്ല.
ബസ്സുകളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുവാന്‍ പകുതി ശേഷി മാത്രമേ പ്രയോജനപ്പെടുത്താവൂ. കാറില്‍ പരമാവധി നാല് പേര്‍ മാത്രമേ പാടുള്ളൂ .
വ്യക്തിപരമായയി ഉപയോഗിക്കുന്ന ടവ്വല്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങിയ സാധനങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കണം. എല്ലാ അവസരങ്ങളിലും ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നു എന്നുറപ്പു വരുത്തണം
പരിപാടി നടക്കുന്ന വേദിയില്‍ പങ്കെടുക്കുന്നവരുടെ ശരീരോഷ്്മാവ് അളക്കാനുള്ള സംവിധാനം വേണം. ബൊഫെ സംവിധാനം ഒരിടത്തും അനുവദിക്കില്ല , എല്ലാവരും ഇഹ്തിറാസില്‍ പച്ച സ്റ്റാറ്റസ്് ഉള്ളവരായിരിക്കണം മുതലായവയാണ് പ്രോട്ടോകോളിലെ പ്രധാന നിര്‍ദേശങ്ങള്‍

Comments are closed.