കോവിഡ് വാക്‌സിനായി 90000 പേര്‍ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്‌സിന് വേണ്ടി പൊതുജനാരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഓണ്‍ ലൈന്‍ സംവിധാനത്തില്‍ 90000 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായും വാക്‌സിന്‍ എത്തുന്ന മുറക്ക് മുന്‍ ഗണനാടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മലിക് അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളില്‍ വാക്‌സിന്‍ കൂടുതല്‍ ഡോസുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കൂടുതലാളുകളിലേക്ക് വാക്‌സിന്‍ എത്തിക്കുവാന്‍ കഴിയും.
ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി മുന്നേറുകയാണെന്നും ഗുരുതരമായ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 27 പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് വാക്‌സിന്‍ നല്‍കുന്നത്.
ഡിസംബര്‍ 23 മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. ഓരോ കേസുകളും സൂക്ഷമമായി വിലയിരുത്തിയാണ് വാക്‌സിനേഷന്‍ കാമ്പയിനുമായി മുന്നോട്ടുപോകുന്നത്. ഗുരുതരമായ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ഏറെ സന്തോഷം നല്‍കുന്നു. ജനുവരി 13 മുതല്‍ രണ്ടാം ഡോസും കൊടുത്തു തുടങ്ങി .

Comments are closed.