40 സ്വകാര്യ ക്ളിനിക്കുകളിലും കോവിഡ് പരിശോധന നടത്താം
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ. ഖത്തറില്‍ കോവിഡ് പരിശോധന നടത്തുന്നതിനുള്ള അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളുടെ പേരുവിവരം പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററുകള്‍ക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യ ക്ളിനിക്കുകളിലും പരിശോധന സൗകര്യമുള്ളത് പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യമാണ്. വിവിധ രാജ്യങ്ങളിലേക്കേ് യാത്ര ചെയ്യുവാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളതിനാല്‍ ഈ കേന്ദ്രങ്ങളുടെ പ്രാധാന്യം കൂടുകയാണ്.
മലയാളികളുടെയിടയില്‍ പ്രചാരമുള്ള അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍, കിംസ് മെഡിക്കല്‍ സെന്റര്‍, അലീവിയ മെഡിക്കല്‍ സെന്റര്‍, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍, അറ്റ്ലസ് മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ കേന്ദ്രങ്ങളൊക്കെ ഗവണ്‍മെന്റ് അംഗീകരിച്ച ലിസ്റ്റിലുണ്ട്.

Comments are closed.