Breaking News
ഫിഫ ക്‌ളബ്ബ് കപ്പ് സെമി ഫൈനലുകള്‍ ഇന്ന് തുടങ്ങും
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ. കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ക്കിടയിലും കാല്‍പന്തുകളിയുടെ ആവേശം വാനോളമുയര്‍ത്തി ദോഹയില്‍ നടക്കുന്ന ഫിഫ ക്‌ളബ്ബ് കപ്പ് സെമി ഫൈനലുകള്‍ ഇന്ന് തുടക്കമാകും.
എഡ്യൂക്കേഷണണ്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന ആദ്യ സെമിയില്‍ ടൈഗേര്‍സ് യു. എന്‍.എല്‍ പാല്‍മിറാസിനെ നേരിടും.
നാളെ റയ്യാനിലെ അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് സെമി ഫൈനലില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ എഫ്. സി. ബയേണ്‍ മ്യൂണികും ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്‌ലിയും തമ്മിലാണ് പോരാട്ടം. നാളെ രാത്രി 9 മണിക്കാണ് മല്‍സരം
ആതിഥേയരായ ഖത്തറിന്റെ ദുഹൈല്‍ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അല്‍ അഹ് ലി സെമിയില്‍ ഇടം നേടിയത്.
I like this web site very much, Its a really nice spot to read and incur info.Raise your business
Step into the world of endless adventure – Start now Lucky Cola
Play smart, win big—experience it today!. Lodibet