Breaking News

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ. ഖത്തറില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കോവിഡിന്റെ രണ്ടാം തരംഗം ആശങ്കകള്‍ സൃഷ്ടിക്കുകയും അനുദിനം കോവിഡ് കേസുകള്‍ ഗണ്യമായുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

നാളെ ദേശീയ കായിക ദിനത്തിന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനം കൂടുന്ന എല്ലാ പരിപാടികളും റദ്ധാക്കിയിട്ടുണ്ട്.

ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍, തൊഴില്‍ മന്ത്രാലയം, എമിഗ്രേഷന്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 10 മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എല്ലാ ഔട്ട് പേഷ്യന്റ് ക്ളിനിക്കുകളിലും നേരിട്ടുള്ള കണ്‍സല്‍ട്ടേഷനുകള്‍ നിര്‍ത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ട്. അപ്പോയന്റ്‌മെന്റുകളും കണ്‍സല്‍ട്ടേഷനുകളും ടെലിഫോണില്‍ പരിമിതപ്പെടുത്തും.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുവാനുള്ള പരിശോധകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.

രാജ്യം സമ്പൂര്‍ണ ലോക് ഡൗണിലേക്ക് പോകാതിരിക്കണമെങ്കില്‍ ഈ ഘട്ടത്തില്‍ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്നാണ് ആവര്‍ത്തിച്ച് ഉദ്ബോധിപ്പിക്കുന്നത്

Related Articles

3 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!