Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 609 പേര്‍ക്കെതിരെ നടപടി

ഡോ. അമാനുല്ല വടക്കാങ്ങര …………………………………………………………………………………….

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 609 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 545 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് 42 പേരെ പിടികൂടി. സാമൂഹിക അകലം പാലിക്കാത്തതിനും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനും 11 പേരെ വീതവും പാര്‍ട്ടി നടത്തലുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചതിന് ഒരാളെയുമാണ് ഇന്ന് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.