Breaking News

സ്‌ക്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നല്‍ പരിശോധന

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സ്‌ക്കൂളുകള്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടോ എന്നറിയുന്നതിനായി വിദ്യാഭ്യാസ മന്ത്രിയുടെ മിന്നല്‍ പരിശോധന. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദിയാണ് ഇന്നലെ ഖത്തറിലെ നിരവധി സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ വിലയിരുത്തുകയും ചെയ്തത്.

ഖലീഫ മോഡല്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, കോമ്പസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുളള പരീക്ഷ നടത്തിപ്പും മന്ത്രി കണ്ട് മനസിലാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്തുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്യണമെന്ന് മന്ത്രി സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.