Breaking News

കോവിഡ് വാക്‌സിന്‍ ഡ്രൈവ് ത്രൂ ആയി എടുക്കുന്നത് സുരക്ഷിതം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ആശുപത്രിക്ക് പുറത്ത് സജ്ജീകരിച്ച ഡ്രൈവ് ത്രൂ സൗകര്യം ഉപയോഗപ്പെടുത്തി കോവിഡ് വാക്‌സിന്‍ എടുക്കുന്നത് സുരക്ഷിതമാണെന്നും ലുസൈലിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡോ. യുസുഫ് അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു.

ലുസൈലിലെ െ്രെഡവ് ത്രൂ സംവിധാനത്തില്‍ സെക്കന്റ് ഡോസ് മാത്രമാണ് നല്‍കുന്നത്. ആദ്യ ഡോസെടുത്ത് 21 ദിവസമാകുമ്പോഴാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ആദ്യ ഡോസെടുക്കുമ്പോള്‍ തന്നെ ഈ തിയ്യതി കുറിച്ച് നല്‍കും. ആ ദിവസം തെറ്റിക്കാതെ രണ്ടാമത്തെ ഡോസ് എടുക്കാന്‍ ശ്രദ്ധിക്കണം. ലുസൈലില്‍ രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കുന്നതിന് അപ്പോയന്റ്‌മെന്റ് എടുക്കേണ്ട ആവശ്യമില്ല. െ്രെഡവ് ത്രൂ വില്‍ റിപ്പോര്‍ട്ട് ചെയ്യയുന്ന ക്രമത്തിലാണ് വാക്‌സിന്‍ ലഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി