Breaking News
ഖത്തറിലെ ചില പ്രൈവറ്റ് സ്‌ക്കൂളുകള്‍ക്ക് നാമമാത്രമായ ഫീസ് വര്‍ദ്ധനക്ക് അനുമതി ലഭിച്ചേക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ചില പ്രൈവറ്റ് സ്‌ക്കൂളുകള്‍ക്ക് നാമമാത്രമായ ഫീസ് വര്‍ദ്ധനക്ക് അനുമതി ലഭിച്ചേക്കും . വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌ക്കൂള്‍ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഉമര്‍ അല്‍ നാമയെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബൂണ്‍ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്.
ഫീ വര്‍ദ്ധനക്ക് അപേക്ഷിച്ച സ്‌ക്കൂളുകളുടെ ആവശ്യം വിലയിരുത്തുന്നതിനായി മന്ത്രാലയം നിശ്ചയിച്ച സമിതി ഏകദേശം 8 ശതമാനം അപേക്ഷകര്‍ക്ക് ഫീസ് വര്‍ദ്ധനക്ക് അനുമതി നല്‍കുവാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്്. ഇതനുസരിച്ച് അനിവാര്യമായ കാരണങ്ങളാല്‍ ഒന്നോ രണ്ടോ ശതമാനം ഫീ വര്‍ദ്ധന അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.