Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു, ഇന്ന് 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 1005 പേര്‍ ആശുപത്രിയില്‍, മൊത്തം രോഗികള്‍ 12458

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു, ഇന്ന് 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11119 പരിശോധനകളില്‍ 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 331 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 12458 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 157 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1005 ആയി. 29 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 140 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.