- November 28, 2023
- Updated 2:55 am
താഹിര്‍ മോക്കണ്ടി എലത്തൂരില്‍ നിന്നും ജനവിധി തേടുമ്പോള്‍ ദോഹയിലും ആവേശം അലയടിക്കുന്നു
- March 21, 2021
- IM SPECIAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും വ്യവസായിയും രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബാംഗവുമായ താഹിര്‍ മോക്കണ്ടി കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ നിന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമ്പോള്‍ ദോഹയിലും ആവേശം അലയടിക്കുന്നു. ഖത്തര്‍ ജീവിതകാലത്ത് സാമൂഹ്യ സാംസ്‌കാരിക ജനസേവന രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താഹിര്‍ ജനപക്ഷ രാഷ്ടീയത്തിന്റെ ഭാഗമായി മല്‍സരിക്കുമ്പോള്‍ പ്രവാസ ലോകത്ത് ആവേശവും പ്രതീക്ഷയുമുയരുകയാണ്.
മലയാളി അസോസിയേഷന്‍ കോഴിക്കോട് ഖത്തര്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം വൈസ് പ്രസിഡണ്ട്, ട്രഷറര്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച താഹിര്‍ എന്നും സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നേതാവാണ് .
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശവാസികളുടെ പ്രത്യേകിച്ച് കട്ടിപ്പാറ നിവാസികളെയും തീരദേശവാസികളെയും ഉദ്ദേശിച്ചുള്ള വിവിധോന്‍മുഖ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് വാര്‍ഡുകളുടെ നവീകരണം തുടങ്ങി പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാകിനു വേണ്ടി മുന്‍കൈ എടുത്തതും താഹിര്‍ മൊക്കണ്ടി ആയിരുന്നു.
ലോകത്തിലുടനീളം നിരന്തരമായി യാത്ര ചെയ്ത് നിരവധി കച്ചവട വ്യവസായ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനും പുരോഗമന ചിന്താധാരയുടെ വാക്താവും നിരവധി കാരുണ്യ സംഘടനകളുടെ ഉപജ്ഞാതാവും പ്രവര്‍ത്തകനുമായ താഹിര്‍ എലത്തൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ പാരമ്പര്യമുള്ള മൊക്കണ്ടി തറവാട്ടിലെ അംഗമാണ്.
തന്റെ ദീര്‍ഘ കാല പ്രവര്‍ത്തന പരിചയവും ലോക യാത്രയിലൂടെ കരസ്ഥമാക്കി താലോലിക്കുന്ന വികസന സ്വപ്നങ്ങളുമായി സ്വന്തം നാടിനെ സേവിക്കുന്നതിനായി എലത്തൂര്‍ക്കാരോടൊപ്പം കൈകോര്‍ക്കുകയാണ് ഇനി അദ്ദേഹം.
ഇന്ത്യയിലുടനീളം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയുടേയും വരേണ്യ വര്‍ഗ സേച്ഛാധിപത്യ ഫാസിസ്റ്റ് ശക്തികളുടേയും കാലം മറച്ച വര്‍ഗീയ മത ജാതി ശക്തികളെ ഉയിര്‍പ്പിക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ മനോഭാവങ്ങള്‍ക്കുമെതിരെ രൂപം കൊണ്ട ജനപക്ഷ ജനകീയ ജനാധിപത്യ പ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് താഹിറിന്റെ സാരഥ്യത്തിലൂടെ എലത്തൂരിന് പുതിയൊരു വികസന മുഖം കാഴ്ച വെക്കാന്‍ തീരുമാനിച്ചിറങ്ങിയത്. മണ്ഡലത്തിലെ സര്‍വോന്‍മുഖ വികസനവും ക്ഷേമവും സുരക്ഷയുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അജണ്ട.
എലത്തൂരിനെ ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്‍ന്ന ആരോഗ്യ പരിപാലന മണ്ഡലമാക്കി മാറ്റുവാന്‍ ആധുനിക ആരോഗ്യ കേന്ദ്രങ്ങള്‍, പരിപൂര്‍ണ മാലിന്യ സംസ്‌ക്കരണപദ്ധതി, ജൈവ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കലവറയാക്കി മണ്ഡലത്തെ മാറ്റിത്തീര്‍ക്കുവാന്‍ മണ്ഡലത്തിലെ നീര്‍ച്ചാലുകളേയും തോടുകളേയും പുഴകളേയും കുളങ്ങളേയും ബന്ധപ്പെടുത്തിക്കൊണ്ട് ശാസത്രീയമായ കാര്‍ഷിക രീതി,വയലുകളേയും നദികളേയും തോടുകളേയും കുളങ്ങളേയും ചതുപ്പു പ്രദേശങ്ങളേയും ശാസ്ത്രിയമായി സമന്വയിപ്പിച്ച് അത്യന്താധുനിക കൃഷിരീതികളിലൂടെ നാടിനെ ഭക്ഷ്യ സമൃദ്ധമാക്കുക, കാര്‍ഷികോല്‍പ്പന്നങ്ങളും മാംസങ്ങളും സസ്യ എണ്ണകളും മത്സസമ്പത്തും കയറ്റി അയക്കുന്ന വിദേശനാണ്യ ശേഖരമാക്കി മാറ്റുന്ന ബൃഹത്തായ പദ്ധതികള്‍ എന്നിവ ഒരു ലോകം ചുറ്റിയ പ്രവാസിയെന്ന നിലയില്‍ താഹിര്‍ മോക്കണ്ടി നാടിനുറപ്പു നല്‍കുന്നു.
അത്തോളി വേങ്ങേരി ബൈപ്പാസ് ബാലുശ്ശേരി വയനാട് റോഡുകളുമായി ബന്ധിപ്പിക്കും. മണ്ഡലത്തിലെ ചതുപ്പു പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലേയും താമസക്കാര്‍ക്ക് നല്ല റോഡുകളും വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തും. എല്ലാ വീടുകള്‍ക്കും ശാസ്ത്രീയമായ കുടിവെള്ള പദ്ധതിയും ഓവുചാലുകളും റോഡ് സൗകര്യവും ഏര്‍പ്പെടുത്തും. പൊതു സ്വകാര്യ വിദ്യാലയങ്ങളെ സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത് ലോകത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി കൊണ്ട് വരും.
വയോജനങ്ങളുടെയും മാനസിക ശാരീരിക വൈകല്യമുള്ള കുട്ടികളുടെയുടെയും കിടപ്പ് രോഗികളുടെയും നിരീക്ഷണത്തിനും പരിപാലനത്തിനുമായി പത്ത് കുടുംബങ്ങള്‍ക്ക് ഒരു വളണ്ടിയറെ നിയമിക്കും.
ഓരോ വാര്‍ഡിലും കളിസ്ഥലങ്ങളും, നീന്തല്‍ കുളങ്ങളും മണ്ഡലത്തില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കോര്‍ട്ടും പ്രദേശത്തെ പ്രവാസികളുടെ സഹകരണത്തോടെ നിര്‍മ്മിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് താഹിര്‍ ഗോദയിലിറങ്ങിയിരിക്കുന്നത്.
വാണിജ്യ വിപണനരംഗത്തെ തന്റെ നൈപുണ്യവും ദീര്‍ഘ കാല പരിചയവും നാട്ടിലേയും വിദേശത്തെയും ബന്ധങ്ങളും തന്റെ നാടിന്റെ വികസനത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് താഹിര്‍ മൊക്കണ്ടി പ്രതീക്ഷിക്കുന്നത്.
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,255
- CREATIVES6
- GENERAL457
- IM SPECIAL223
- LATEST NEWS3,694
- News3,117
- VIDEO NEWS6