Breaking News

ഖത്തറിലുപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും വൈറസിന്റെ പുതിയ വകഭേദത്തെയും പ്രതിരോധിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലുപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും , ഫൈസറും മൊഡോണയും കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി .

വൈറസിന്റെ പുതിയ വകഭേദം പ്രഹര ശേഷിയിലും സങ്കീര്‍ണതളിലും കൂടുതല്‍ ഗൗരവമുള്ളതാണ്. അതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു

രാജ്യത്ത് വാക്‌സിനേഷന്‍ കാമ്പയിന്‍ പുരോഗമിക്കുകയാണ്. ഇതിനകം 579338 ഡോസ് വാക്‌സിനുകള്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറില്‍ 14480 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.