Breaking News

ക്വാറന്റൈന്‍ ഹോട്ടലുകള്‍ ലഭ്യമല്ല തിരിച്ചുവരാനാവാതെ പ്രവാസികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ക്വാറന്റൈന്‍ ഹോട്ടലുകള്‍ ലഭ്യമല്ലാത്തതിനാല്‍ തിരിച്ചുവരാനാവാതെ ആയിരക്കണക്കിന് പ്രവാസികള്‍ പ്രയാസപ്പെടുന്നതായി റിപ്പോര്‍ട്ട്.

ക്വറന്റൈന്‍ ബുക്ക് ചെയ്യേണ്ട ഡിസ്‌കവര്‍ ഖത്തറില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് ഹോട്ടലുകളൊന്നും ലഭ്യമല്ല. എപ്പോഴെങ്കിലും ചില ഹോട്ടലുകളില്‍ ലഭ്യതയുണ്ടാകുമ്പോള്‍ തന്നെ റൂമുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കാരണം വാടക കൂടുതലാണെന്നതും പലരേയും കുഴക്കുന്നു.

ഏപ്രില്‍ പകുതിയോടെ നോമ്പ് തുടങ്ങുന്നതിനാല്‍ പലര്‍ക്കും അടിയന്തിരമായി ജോലിക്കെത്തേണ്ടതുണ്ട്. എന്നാല്‍ ക്വാറന്റൈന്‍ സൗകര്യങ്ങളുടെ അഭാവത്തില്‍ എല്ലാ ആസൂത്രണങ്ങളും അവതാളത്തിലാവുകയാണ്

ചിവല് കുറഞ്ഞ കൂടുതല്‍ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ സൗകര്യമേര്‍പ്പെടുത്തിയെങ്കിലേ പ്രശ്‌നം പരിഹരിക്കാനാവുകയുള്ളൂവെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ ഖത്തറിലേക്കുള്ള പ്രതിദിന പ്രവേശനം നിയന്ത്രിക്കുന്നതിനും കൂടിയാണ് ക്വാറന്റൈന്‍ ഹോട്ടലുകള്‍ പരിമിതപ്പെടുത്തുന്നതെന്നാണ് ഡിസ്‌കവര്‍ ഖത്തറിന്റെ വിശദീകരണം.