Breaking News

വാക്സിനുകള്‍ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഏതെങ്കിലും വാക്സിനുകള്‍ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് 19 വാക്സിന്‍ സംബന്ധിച്ച ഒരു ചോദ്യത്തിന് പ്രതികരണമായാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്.

ഏതെങ്കിലും വാക്സിനുകള്‍ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുമെന്നതിന് തെളിവുകളോ താത്വികമായ ന്യായമോ ഇല്ല. അതിനാല്‍ എല്ലാവരും അവരുടെ ഊഴം വരുമ്പോള്‍ വാക്സിനെടുക്കുകയാണ് വേണ്ടത്.