Breaking News

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്, ജനജീവിതം ദുസ്സഹമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. ഇന്ന് വൈകുന്നേരം ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. വാഹനമോടിക്കുന്നവരാണ് ഏറെ പ്രയാസപ്പെട്ടത്. കനത്ത കാറ്റില്‍ വാഹനങ്ങള്‍ വരെ പാറി പോകുന്ന അവസ്ഥയാണ് അനുഭവപ്പെട്ടതെന്ന് ചില ഡ്രൈവര്‍മാര്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.