Breaking News

ഇന്നലെ മാത്രം 530000 ഡോസ് കോവിഡ് വാക്സിനുകളെത്തിച്ച് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ ദേശീയ വാക്സിനേഷന്‍ കാമ്പയിന് കരുത്ത് പകര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ്. ഖത്തറിലേക്ക് 1.5 ദശലക്ഷത്തിലധികം കോവിഡ് -19 വാക്സിന്‍ ഡോസുകള്‍ എത്തിച്ച് ഖത്തര്‍ എയര്‍വേസ് കാര്‍ഗോ ഒരു നാഴികക്കല്ല് പിന്നിട്ടു. ആംസ്റ്റര്‍ഡാമില്‍ നിന്ന് ഇന്നലെ മാത്രം 530,000 ഫൈസറും മോഡേണ വാക്സിനുകളുമാണ് എത്തിച്ചത്.

ഡിസംബറില്‍ കോവിഡ് വാക്സിന്‍ ലഭ്യമായത് മുതല്‍ ഇരുപത് ലക്ഷം ഡോസിലേറെ വാക്സിനുകള്‍ വിവിധ രാജ്യങ്ങളില്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ എത്തിച്ചിട്ടുണ്ട്.

വാക്സിന് സുരക്ഷിതമായി എത്തിക്കുന്നതിനുള്ള ലോകോത്തര സംവിധാനങ്ങളൊരുക്കിയാണ് സേവനരംഗത്ത് ഖത്തര്‍ എയര്‍വേയ്സ് സാമൂഹ്യ പ്രതിബദ്ധതയുടെ വേറിട്ട പാഠങ്ങള്‍ അടയാളപ്പെടുത്തുന്നത്.