Breaking News

ഖത്തറില്‍ കോവിഡ് മരണങ്ങള്‍ കുതിക്കുന്നു, ഇന്ന് 6 പേര്‍ മരണത്തിന് കീഴടങ്ങി 33, 49, 52, 58, 76, 79 വയസ്സുള്ളവരാണ് മരിച്ചത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് മരണങ്ങള്‍ കുതിക്കുന്നു, ഇന്ന് 6 പേര്‍ മരണത്തിന് കീഴടങ്ങി. 33, 49, 52, 58, 76, 79 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 312 ആയി.കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഒരു ദിവസം ഇത്രയുമധികമാളുകള്‍ മരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11502 പരിശോധനകളില്‍ 113 യാത്രക്കാരടക്കം 927 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 512 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 17996 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 204 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1663 ആയി. 38 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 427 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!