Breaking News

കോവിഡ് വാക്‌സിനെടുക്കുവാന്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വാക്‌സിനെടുക്കുവാന്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച ചോദ്യോത്തരത്തിലാണ് വിശദീകരണം. ഹമദ് മെഡിക്കല്‍ കോര്‍പറേഷനും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

വാക്‌സിനെടുക്കുന്നവര്‍ക്ക് സാധുവായ ഖത്തര്‍ ഐ.ഡി.യും ഇഹ് തിറാസ് സ്റ്റാറ്റസ് പച്ചയുമാണ് വേണ്ടത്. ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാകുന്നതും ഇല്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യുന്നതും നല്ലതാണ്