Breaking News

വിദ്യാര്‍ഥികളെ വാക്‌സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ഭീഷണണി രാജ്യത്ത് കനത്ത വെല്ലുവിളിയുയര്‍ത്തുകയും ധാരാളം വിദ്യാര്‍ഥികളേയും ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ വാക്‌സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി.
അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും വാക്‌സിനെടുക്കണമെന്ന് മന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തു.

16 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഫൈസര്‍ വാക്‌സിനും 18 വയസ്സ്് തികഞ്ഞവര്‍ക്ക് മൊഡേണ വാക്‌സിനും സ്വീകരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി