Breaking News

ഖത്തറില്‍ ക്വാറന്റൈന് 5 ഹോട്ടലുകള്‍ കൂടി അനുവദിച്ച് ഡിസ്‌കവര്‍ ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ അംഗീകരിച്ച ് കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഖത്തറിലെത്തുമ്പോള്‍ നിര്‍ബന്ധമായ ഹോട്ടല്‍ ക്വാറന്റൈന് പുതുതായി 5 ഹോട്ടലുകള്‍ കൂടി ചേര്‍ത്ത് ഡിസ്‌കവര്‍ ഖത്തര്‍ . ഖത്തറിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം കൂടുകയും ക്വാറന്റൈന്‍ ഹോട്ടലുകളുടെ ഡിമാന്ററ് വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

ഇതോടെ 65 ഹോട്ടലുകള്‍ വെല്‍ക്കം ഹോം പാക്കേജുകള്‍ക്കായി ലഭ്യമാണ്. ഇവയില്‍ മൊത്തം പ്രതിദിനം 9890 മുറികള്‍ ഉണ്ട്.

മാര്‍ച്ച് മാസം 90000 അതിഥികളെ ഡിസ്‌കവര്‍ ഖത്തര്‍ പരിചരിച്ചതായി കമ്പനി അറിയിച്ചു. മുന്‍മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണിത്.
88000 അപേക്ഷകളിലായി 27 മില്യണ്‍ ഡോളറിന്റെ റീഫണ്ടിംഗ് ഡിസ്‌കവര്‍ ഖത്തര്‍ ഇതിനകം പൂര്‍ത്തിയാക്കിയതായയും കമ്പനി വ്യക്തമാക്കി

ഡിസ്‌കവര്‍ ഖത്തര്‍ വെല്‍ക്കം ഹോം ക്വാറന്റൈന്‍ പാക്കേജ് നിലവില്‍ ആഗസ്റ്റ് 31 വരെ ബുക്ക് ചെയ്യുവാനാണ് ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ സൗകര്യമുള്ളത്.