Breaking News

ഖത്തറില്‍ 5 പുതിയ ബസ് ഡിപ്പോകള്‍ ഈ വര്‍ഷം അവസാനത്തോടെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പുതിയ 5 ബസ് ഡിപ്പോകള്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ പൂര്‍ത്തിയാകുമെന്ന് ഗതാഗത വാര്‍ത്താവിനിമയ വകുപ്പ്. ലുസൈല്‍, വകറ, സുഡാന്‍, എഡ്യൂക്കേഷണ്‍ സിറ്റി, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡിപ്പോകള്‍ പണി പൂര്‍ത്തിയാകുന്നത്. ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ മാറ്റുന്ന നടപടിയാകുമിതെന്നാണണ് വിലയിരുത്തപ്പെടുന്നത്.

കാര്‍ബണ്‍ മുക്ത ഗതാഗത സംവിധാനത്തിന്റെ ഭാഗമായ ഇലക്ട്രിക് ചാര്‍ജിംഗ്് സംവിധാനമടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഡിപ്പോകളിലുണ്ടാകും.

ഡിപ്പോകളുടെ 68 ശതമാനം ജോലികളും പൂര്‍ത്തിയായതായി ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് ട്വിറ്ററില്‍ കുറിച്ചു.