Breaking News

നസീര്‍ മുസാഫിയുടെ ഭാര്യാ മാതാവ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ മലയാളി സാമൂഹ്യ പ്രവര്‍ത്തകനും അമീരീ ദീവാന്‍ ഉദ്യോഗസ്ഥനുമായ നസീര്‍ മുസാഫിയുടെ ഭാര്യാ മാതാവ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ സിറ്റിയില്‍ സൂപ്പി മൂപ്പന്റകത്ത് ഫാത്തിബിയാണ് മരിച്ചത്. 80 വയസ്സ് ആയിരുന്നു.
പരേതനായ സി. എച്ച്. ഹസന്‍ കുഞ്ഞി ഹാജിയുടെ ഭാര്യയാണ് .

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി നസീറിനോടൊപ്പം ദോഹയിലായിരുന്നു താമസം.

ഗുരുതരമായി കോവിഡ് ബാധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

പരേതരായ ഗഫൂര്‍, സൈബു എന്നിവരും സലാം ജബ്ബാര്‍, സുബൈദ, ഖദീജ, താഹിറ, സുഹറാബി, സറീന എന്നിവരും മക്കളും മുസ ക്കുട്ടി മഹ് മൂദ്, നസീര്‍, ഖാസിം, നാസര്‍, പരേതനായ അബൂബക്കര്‍ എന്നിവര്‍ മരുമക്കളുമാണ് .

ഖബറടക്കം ഇന്ന് ളുഹര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് നസീര്‍ മുസാഫി അറിയിച്ചു