Breaking News

ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു.ആലുവ സ്വദേശി ബാപ്പു സഫീര്‍ ആണ് മരിച്ചത്. 50 വയസ്സായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി കോവിഡ് ബാധിച്ച് ഹസം മെബൈരിക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചികില്‍സയെ തുടര്‍ന്ന് കോവിഡ് നെഗറ്റീവായെങ്കിലും സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ 21 വര്‍ഷത്തോളമായി ഖത്തറിലുള്ള സഫീര്‍ നേരത്തെ ക്യൂകെമ്മിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് ഉരീദുവിലേക്ക് മാറി. എഞ്ചിനീയറായിരുന്നു.
ഫാത്തിമയാണ് ഭാര്യ. ഫഹദ്, സ്വലിഹ മക്കളാണ്

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.