Breaking News

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ് , ഒ നെഗറ്റീവ് രക്തം വേണം, രക്തദാന കാമ്പയിനുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ് , ഒ നെഗറ്റീവ് രക്തം വേണം. രണ്ട് രക്ത ഗ്രൂപ്പിലും പെട്ട ദാതാക്കളെ ആവശ്യമാണെന്ന് എച്ച്എംസി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. രക്തദാന കാമ്പയിനുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം രംഗത്തെത്തി. ബ്‌ളഡ് ഡോണേര്‍സ് കേരള ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് ഇന്ന് രാത്രി 8 മണി മുതല്‍ 12 മണി വരെയാണ് രക്തദാന പരിപാടി സംഘടിപ്പിക്കുന്നത്.

ഹമദ് ജനറല്‍ ആശുപത്രിക്ക് അടുത്തുള്ള രക്തദാന കേന്ദ്രത്തിലാണ് പരിപാടി. രക്തം ദാനം ചെയ്യാനാഗ്രഹിക്കുന്നവര്‍ 33784621, 77885174, 33344365 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന്റെ സാന്നിധ്യത്തിലാണ് രക്തദാനം നടക്കുക.