Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു ഇന്ന് 593 രോഗികള്‍, 1321 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം 600 ല്‍ താഴെയെത്തി. ഖത്തറിലെ മൊത്തം രോഗികള്‍ 10750 ആയി കുറഞ്ഞുവെന്നതും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18177 പരിശോധനകളില്‍ 204 യാത്രക്കാരടക്കം 593 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 389 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.

ഖത്തറില്‍ ഇന്ന് 4 പേര്‍ കോവിഡ് ബാധിച്ചു. ചികിത്സയിലായിരുന്ന 49, 63, 68, 73 വയസ്സുള്ള 4 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 493 ആയി.

1321 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 10750 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 608 ആയി. 18 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 279 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.