Breaking News

ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട. യന്ത്രങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താനിരിക്കുന്ന 1139 ഗ്രം മരിജുവാനയാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് പിടിച്ചെടുത്തതെന്ന് ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഖത്തറില്‍ മയക്കുമരുന്ന് പിടികൂടുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളാണുളളതെന്നും നിരോധിക്കപ്പെട്ട വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും അധികൃതര്‍ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!