Breaking News

സൗദി സന്ദര്‍ശനം കഴിഞ്ഞ് ഖത്തര്‍ അമീറും സംഘവും തിരിച്ചെത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണപ്രകാരം സൗദി സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി ഖത്തര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും സംഘവും തിരിച്ചെത്തി.

അമീറിനും സംഘത്തിനും ഊഷ്മളമായ സ്വീകരണമാണ് സൗദിയില്‍ ലഭിച്ചത്. സൗദി കിരീടാവകാശി, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദി എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് അമീറിനെയും സംഘത്തേയും സ്വീകരിച്ചതും യാത്രയയച്ചതും.

ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലെ സമകാലിക സംഭവവികാസങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. അമീറിന്റേയും സംഘത്തിന്റേയും ബഹുമാനാര്‍ഥം സൗദി കിരീടാവകാശിയൊരുക്തിയ അത്താഴ വിരുന്നിലും സംബന്ധിച്ചാണ് സംഘം ഖത്തറിലേക്ക് തിരിച്ചത്.

ഊഷ്മളമായ ആതിഥ്യത്തിന് നന്ദി അറിയിച്ച് സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും അമീര്‍ സന്ദേശമയച്ചു.